വാളയാര്‍ പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പെണ്‍കുട്ടികളുടെ അച്ഛന്‍. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പെണ്‍കുട്ടികളുടെ അച്ഛനെ ഡിവൈഎസ്പി സോജന്‍ വിളിപ്പിച്ചിരുന്നു. അന്ന് തന്നോട് കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി സോജന്‍ നിര്‍ബന്ധിച്ചതായി കുട്ടികളുടെ അച്ഛന്‍ പറഞ്ഞു. കേസ് ഏറ്റെടുത്താല്‍ തന്നെ രക്ഷിക്കാമെന്ന് സോജന്‍ ഉറപ്പ് നല്‍കി.
മനോവിഷമത്താല്‍ രാത്രി വീട്ടില്‍ വന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്ന് അച്ഛന്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ദേഹത്ത് കാല് തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്ന് അച്ഛന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ വഞ്ചിച്ചെന്നും അച്ഛന്‍ പറഞ്ഞു.
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി കുടുംബം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹം ആരംഭിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് പുനരന്വേഷിക്കുക, ഡിവൈഎസ്പി സോജന് സ്ഥാനകയറ്റം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.രാവിലെ കെടാവിളക്കില്‍ തിരിതെളിയിച്ചാണ് പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും സമരപന്തലില്‍ എത്തിയത്.
