ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം; 22കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിനിരയാക്കി

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. കാണ്‍പൂര്‍ ദേഹത് ജില്ലയില്‍ 22കാരിയായ ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പീഡനം നടന്നത്. സംഭവത്തെക്കുറിച്ച് പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ പിടിക്കാന്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.

 

Exit mobile version