മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത അന്തരിച്ചു. ഇന്നു പുലര്‍ച്ച 2.38ന് ആയിരുന്നു അന്ത്യം. 89 വയസായിരുന്നു. 13 വര്‍ഷമായി മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയായ അദ്ദേഹം പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഒരാഴ്ചയായി ആരോഗ്യ നില ഗുരുതരമായിരുന്നു.
മെത്രാപ്പൊലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, തോമസ് മാര്‍ തിമൊത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് തുടങ്ങിയവര്‍ മരണ സമയം ഒപ്പമുണ്ടായിരുന്നു.
