എം. ശിവശങ്കറിന് കടുത്ത നടുവേദന; ഡിസ്‌കിന് തകരാര്‍: ആശുപത്രിയില്‍ തുടരും, മറ്റൊരു ആശുപത്രിയില്‍ കൂടി പരിശോധന വേണമെന്ന് കസ്റ്റംസ്

കസ്റ്റംസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ എം. ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും. കടുത്ത നടുവേദനയെന്ന് എം. ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. പരിശോധനയില്‍ ഡിസ്‌ക് തകരാര്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖങ്ങളില്ല. എന്നാല്‍ മറ്റൊരു ആശുപത്രിയില്‍ കൂടി പരിശോധന വേണമെന്നാണ് കസ്റ്റംസ് നിലപാട്.

കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ശിവങ്കറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കസ്റ്റഡിക്ക് സമാനരീതിയില്‍ സ്വന്തം വാഹനത്തിന് പകരം കസ്റ്റംസ് വാഹാനത്തില്‍ കയറ്റി പുറപ്പെടുകയായിരുന്നു. യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ കസ്റ്റംസിന്റെ വാഹത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍.ഐ.എ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.

കസ്റ്റംസിന് പുറമെ എന്‍.ഐ.എയും എന്‍ഫോഴ്്സ്മെന്റ് ഡയറക്ടറേറ്റുമായി പലതവണ ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുണ്ടങ്കിലും ആദ്യമായാണ് അദേഹത്തെ അന്വേഷണ ഏജന്‍സിയുടെ വാഹത്തില്‍ കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്.

 

 

Exit mobile version