സിംഹത്തിന്റെ വേട്ട ലൈവായി കാണുവാന്‍ യുവാക്കള്‍ ചെയ്തത് കൊടും ക്രൂരത; പ്രതിഷേധം ആളുന്നു

രാജ്‌കോട്ട്: സിംഹം ഇരയെ പിടിക്കുന്ന ലൈവായി കാണുവാന്‍ യുവാക്കള്‍ ചെയ്ത പ്രവര്‍ത്തി ഗുജറാത്തില്‍ രോഷമായി പടരുന്നു. സിംഹത്തിന്റെ വേട്ടയാടല്‍ ലൈവായി കാണുവാന്‍ യുവാക്കള്‍ ഇരയാക്കിയത് ഒരു പശുവിനെയാണ് ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.

ഗുജറാത്തിലെ ഗിര്‍ വനത്തില്‍ നടന്ന സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു പശുവിനെ മനപൂര്‍വം സിംഹത്തിന് ഇട്ടുകൊടുത്താണ് യുവാക്കള്‍ വിഡിയോ എടുത്തിരിക്കുന്നത്. സിംഹത്തിന്റെ സാന്നിധ്യമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് സംഘം പശുവിനെ കൊണ്ട് കെട്ടി.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഇരയെ കണ്ട് സിംഹം പാഞ്ഞെത്തുകയും പശുവിനെ കടിച്ചുകൊല്ലുകയുമായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന യുവാക്കള്‍ ഇത് ക്യാമറയില്‍ പകര്‍ത്തി. ചിലര്‍ ഈ സമയം ദൃശ്യങ്ങളില്‍ സ്വന്തം മുഖം കാണിക്കാനും ശ്രമിക്കുന്നത് കാണാം.

വിഡിയോ വൈറലായതോടെ വന്‍രോഷമാണ് ഉയരുന്നത്. ഇവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

Exit mobile version