മരത്തിൽ നിന്ന് റോഡിലേക്ക് കടന്നല്‍ക്കൂട് ഇളകി വീണു, കുത്തേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു

വെള്ളറട: മരത്തിൽ നിന്ന് റോഡിലേക്ക് അടർന്നുവീണ കടന്നൽക്കൂട്ടത്തിൻെറ കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു. കെട്ടിട നിർമാണ തൊഴിലാളി ഒറ്റശേഖരമംഗലം സ്വദേശി ഉണ്ണികൃഷ്ണൻ (52) ആണ് മരിച്ചത്.

കടന്നൽക്കൂട്ടത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് അര കിലോമീറ്ററോളം ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് കുത്തുകയായിരുന്നു. ഇതോടെ ഉണ്ണികൃഷ്ണൻ അവശനായി റോഡിൽ വീണു. സമീപത്ത് മീൻകച്ചവടം ചെയ്യുകയായിരുന്ന ഒറ്റശേഖരമംഗലം സ്വദേശി സുദർശനനെ കടന്നൽക്കുത്തേറ്റ് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ത്രീകൾ അടക്കം ഏറെ നാട്ടുകാർക്കും കുത്തേറ്റു. ഒറ്റശേഖരമംഗലം– വാളികോട് റോഡിലെ ചിറ്റൻകാലയിൽ ഇന്നലെ രാവിലെ 9.30ന് ആയിരുന്നു സംഭവം.

Exit mobile version