പിജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടിസ്; അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണം; പരാതിയുമായി റോഷി അഗസ്റ്റിന്‍ എംഎല്‍എ

പി ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടിസ്. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തു എന്ന പരാതിയിലാണ് നടപടി.

റോഷി അഗസ്റ്റിന്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. റോഷിക്കും ജയരാജിനുമെതിരായ പരാതി ഫയലില്‍ സ്വീകരിച്ചു. ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്ന് സ്പീക്കറുടെ നോട്ടിസില്‍ പറയുന്നു.

 

Exit mobile version