രാഹുല്‍ഗാന്ധി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കേണ്ട പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; വിവാദങ്ങള്‍ക്കിടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി അടുത്തയാഴ്ച വയനാട്ടിലെത്തും; ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുക ലക്ഷ്യം

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും. ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയാണ് ലക്ഷ്യം.

വരുന്ന തിങ്കളാഴ്ച മണ്ഡലത്തിലെത്തി മൂന്ന് ദിവസം വിവിധ പരിപാടികളില്‍ പങ്കെടുക്കും വിധമാകും രാഹുലിന്റെ സന്ദര്‍ശനം. ഔദ്യോഗിക പരിപാടികള്‍ മാത്രമാകും ഈ ദിവസങ്ങളില്‍ ഉണ്ടാകുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും എല്ലാ പരിപാടികളും എന്നിരിക്കെ ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികളിലൊന്നും രാഹുല്‍ പങ്കെടുക്കില്ല. ഇന്നലെ രാഹുല്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കേണ്ട പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

എംഎസ്ഡിപി പദ്ധതി ഉദ്ഘാടനം സര്‍ക്കാരിനെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ ഉദ്ഘാടന വിവാദം യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് രൂപപ്പെടുത്തിയതാണെന്നും മന്ത്രിയെക്കൂടി ഉള്‍പ്പെടുത്തി മറ്റൊരു ദിവസം ഉദ്ഘാടനം സംഘടിപ്പിക്കുമെന്നും കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞു.

 

Exit mobile version