ജോസ് മുന്നണി വിടാതെ നോക്കിയില്ല; മുന്നണിയിലെ കൊഴിഞ്ഞുപോക്ക് തടയാനാവുന്നില്ലെന്ന ധാരണ ജനങ്ങള്‍ക്കുണ്ട്, ഇത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും; നേതൃത്വത്തിനെതിരെ കെ. മുരളീധരന്‍

ജോസ് കെ. മാണി യുഡിഎഫ് വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണി വിടാതെ നോക്കണമായിരുന്നുവെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഇരുഭാഗത്തും വിട്ടുവീഴ്ച വേണമായിരുന്നു. ജോസ് കെ.മാണി കാണിച്ചത് അബദ്ധമാണ്. കെ.കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ലെന്നും മുരളി വ്യക്തമാക്കി.

യുഡിഎഫിലേയ്ക്ക് കൂടുതല്‍ കക്ഷികളെ കൊണ്ടുവരണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. മുന്നണിയിലെ കൊഴിഞ്ഞുപോക്ക് തടയാനാവുന്നില്ലെന്ന ധാരണ ജനങ്ങള്‍ക്കുണ്ട്. കൂടുതല്‍ കക്ഷികള്‍ വിട്ടുപോകുന്നത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version