ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സുരാജ് മികച്ച നടന്‍, കനി നടി

50ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി). നടി കനി കുസൃതി (ബിരിയാണി). ഫഹദ് ഫാസില്‍ മികച്ച സ്വഭാവന നടന്‍ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വഭാവ നടി സ്വാസിക വിജയ് (വാസന്തി). റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. രണ്ടാമത്തെ ചിത്രം മനോജ് കാനയുടെ കെഞ്ചിര. മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്). മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്. മികച്ച ചലച്ചിത്ര ലേഖനം ‘മാടമ്പള്ളിയിലെ മനോരോഗി’ ആണ്.

നടന്‍: സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി)

നടി: കനി കുസൃതി (ബിരിയാണി,

സ്വഭാവനടന്‍: ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്)

സ്വഭാവനടി: സ്വാസിക വിജയ് (വാസന്തി),

സംവിധായകന്‍- ലിജോ ജോസ് പല്ലിശേരി

ബാലതാരം: വാസുദേവ് സജീഷ്മാരാര്‍, കാതറിന്‍ബിജി

കഥാകൃത്ത്: ഷാഹുല്‍ അലിയാര്‍ (വരി),

ഛായാഗ്രഹകന്‍: പ്രതാപ് പി.നായര്‍

തിരക്കഥ: ഷിനോയ്, സജാസ് റഹ്മാന്‍(വാസന്തി),

ഗാനരചന: സുജേഷ് ഹരി

പശ്ചാത്തലസംഗീതം: അജ്മല്‍ അസ്ബുല്ല

ഗായകന്‍: നജീബ് അര്‍ഷാദ്

പിന്നണി ഗായിക: മധുശ്രീ നാരായണന്‍ (പറയാതരികെ വന്നെന്റെ)

കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍

സംഗീതസംവിധായകന്‍: സുശീല്‍ ശ്യാം

സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍നായര്‍,

സൗണ്ട് ഡിസൈന്‍: ശ്രീശങ്കര്‍ ഗോപിനാഥ്, വിഷ്ണു ഗോപിനാഥ്

മേക്കപ്: രഞ്ജിത് അമ്പാടി (ഹെലന്‍)

കുമ്പളങ്ങി നൈറ്റ്‌സ് കലാമൂല്യമുള്ള ജനപ്രിയചിത്രം

കുട്ടികളുടെ ചിത്രം: നാനി

നവാഗതസംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)

നിവിന്‍ പോളിക്കും (മൂത്തോന്‍) അന്ന ബെന്നിനും (ഹെലന്‍) പ്രത്യേക പുരസ്‌കാരം

Exit mobile version