ലൈഫ് മിഷന്‍ തട്ടിപ്പ്: സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്ക് സ്റ്റേ

ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാരിന്റേയും യുണിടാക്കിന്റേയും ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. റെഡ് ക്രസന്റും യൂണിടാകും തമ്മിലുള്ള ഫണ്ട് കൈമാറ്റത്തെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പദ്ധതി നടത്തിപ്പില്‍ പ്രഥമ ദൃഷ്ട്യാ അഴിമതിയുണ്ടെന്നായിരുന്നു സിബിഐ വാദം. ജസ്റ്റിസ് വി ജി അരുണിന്റെ സിംഗിള്‍ ബഞ്ചിന്റേതാണ് വിധി.

ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേര്‍ത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.

വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനം നിലനിന്നേക്കില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. എന്നാല്‍ യുണിടാക്കുമായി ബന്ധപ്പെട്ടും സന്തോഷ് ഈപ്പനെതിരെയും ഉള്ള ആരോപണങ്ങളില്‍ അന്വേഷണം തുടരാമെന്നാണ് പറയുന്നത്. രണ്ട് സ്വകാര്യ കക്ഷികള്‍ക്കിടയിലാണ് കരാറെന്നും സര്‍ക്കാരോ സര്‍ക്കാരിന്റെ ഏജന്‍സിയായ ലൈഫ് മിഷനോ ബന്ധമില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. യുണിടാക്കുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ട് പോകുമ്പോള്‍ അതില്‍ ഏതെങ്കിലും ഘട്ടത്തില്‍ സര്‍ക്കാറോ ലൈഫ് മിഷനോ കക്ഷിയാകുണെങ്കില്‍ മാത്രമെ അന്വേഷണം സിബിഐക്ക് അത്തരത്തിലേക്ക് മാറ്റാന്‍ കഴിയു.

സര്‍ക്കാര്‍ വാദത്തിന് വലിയ വിജയമാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്. ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേര്‍ത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നിരിക്കുന്നത്. സര്‍ക്കാരിനൊപ്പം യൂണിടാക് ഉടമ സന്തോഷ് ഈപ്പനും കോടതിയെ സമീപിച്ചിരുന്നു. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ അഴിമതി നടന്നെന്ന് സിബിഐ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് കമ്മീഷനായി നല്‍കിയ പണവും ഐഫോണും കൈക്കൂലിയായി കണക്കാക്കണമെന്നും സിബിഐ അറിയിച്ചു. എന്നാല്‍ ഇടപാട് എഇഞഅ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് സിബിഐ വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വിധി.

 

Exit mobile version