ലൈഫ് മിഷന്‍ ക്രമക്കേട്: വിജിലന്‍സ് സംഘം വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം നാളെ നേരിട്ടെത്തി പരിശോധിക്കും, ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും

ലൈഫ് മിഷന്‍ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം നാളെ നേരിട്ടെത്തി പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പദ്ധതി ചുമതലയുണ്ടായിരുന്ന തൃശൂരിലെ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. പ്രാദേശികമായി ശേഖരിക്കേണ്ട വിവരങ്ങളും തേടും. അനധികൃതമായി വൈദ്യുതി ലഭിച്ചുവെന്ന കണ്ടെത്തലിലും കൂടുതല്‍ അന്വേഷണമുണ്ടാകും.

ഫ്ളാറ്റിന്റെ ബലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ വിജിലന്‍സ് അന്വേഷണ സംഘം പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കും. കൂടാതെ തുടരന്വേഷണത്തിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും,സന്ദീപ് നായരെയും അടിയന്തിരമായി ചോദ്യം ചെയ്യണമെന്നാണ് വിജിലന്‍സ് നിലപാട്. ഇതിനായി നാളെ വിജിലന്‍സ് സംഘം എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കും.

ഇതിനായി നാളെ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കും. എം.ശിവശങ്കറിന്റെ മൊഴിയെടുക്കുന്നതിനു മുന്‍പ് യൂണിറ്റാക് എം.ഡി സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. നിര്‍മാണ കരാര്‍ ലഭിച്ചതിലും, എം ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയിലും വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

 

Exit mobile version