വ്യാജ വാര്‍ത്ത കണ്ടെത്താന്‍ ശ്രീറാം; പുതിയ നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല; ഫാക്ട് ചെക് വിഭാഗത്തിന്റെ നടപടികള്‍ വിവാദമായിരിക്കെ പുതിയ നിയമന വിവാദത്തിന് തുടക്കം

ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള സമിതി അംഗമായിട്ടാണ് നിയമനം. മുഖ്യമന്ത്രിതന്നെ കള്ളം പറയുമ്പോള്‍ എന്ത് വ്യാജവാര്‍ത്ത കണ്ടെത്താനാണെന്ന് പരിഹാസം.

സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ വ്യാജമെന്നു മുദ്ര കുത്തുന്ന പബ്ലിക് റിലേഷന്‍സ് വകുപ്പ് ഫാക്ട് ചെക് വിഭാഗത്തിന്റെ നടപടികള്‍ വിവാദമായിരിക്കെയാണു ശ്രീറാമിനു പുതിയ ചുമതല. ആരോഗ്യസംബന്ധമായ വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന സമിതിയില്‍ അംഗമായാണു പ്രവര്‍ത്തിക്കുക. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം സസ്‌പെന്‍ഷനിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണു സര്‍ക്കാര്‍ തിരിച്ചെടുത്തത്.

Exit mobile version