സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ച ഡോ. വിജയ് പി. നായരെ ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്ന് കരി ഓയില്‍ ഒഴിച്ചു: കരി ഓയില്‍ ഒഴിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന എന്നിവരുടെ നേതൃത്വത്തിൽ

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ച ഡോ. വിജയ് പി. നായരെ ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്ന് കരി ഓയില്‍ ഒഴിച്ചു.
വിജയ് പി. നായരുടെ താമസസ്ഥലത്തെത്തിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളുടെ വീട്ടിലെത്തി ഇയാളുടെ വീട്ടിലെത്തി കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്.

സമൂഹമാധ്യമത്തിൽ അപ്ലോഡ് ചെയ്ത വീഡിയോയില്‍ മലയാള സിനിമയിലെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കുറിച്ചും കേരളത്തിലെ സ്ത്രീപക്ഷവാദികളെ കുറിച്ചും മറ്റും വിജയ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു പ്രതിഷേധം. സ്ത്രീകളെ പുലഭ്യം പറയരുത് എന്ന് പറഞ്ഞായിരുന്നു വിജയ് യുടെ ദേഹത്ത് സംഘം കരി ഓയില്‍ ഒഴിച്ചത്. ‌

പ്രതിഷേധത്തിനൊടുവില്‍ കേരളത്തിലെ സ്ത്രീകളോട് ഇദ്ദേഹം മാപ്പു പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പുപറയുന്നു എന്ന് വീഡിയോയില്‍ വിജയ് പറയുന്നുണ്ട്. സ്ത്രീ സംഘം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകളും സംഭവസ്ഥലത്തുവെച്ച് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിക്കുന്നതും വീഡിയോയില്‍ കാണാം.

ശ്രീലക്ഷ്മി അറക്കലാണ്‌ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിജയ് പി. നായര്‍ക്കെതിരെയുളള പ്രതിഷേധം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Exit mobile version