കോട്ടയം: വിജയപുരം ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള മാങ്ങാനം ചെമ്മരപ്പള്ളിയിൽ കോവിഡ് ബാധിതരായ കുടുബത്തിന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അരിയും, പലവ്യഞ്ജന കിറ്റും എത്തിച്ച് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഇവർ പ്രവർത്തനങ്ങൾ ഏകീകരിച്ചത്.
വിജയപുരം പഞ്ചായത്ത് വാർഡ് 9 ആയ ചെമ്മരപ്പള്ളിയിൽ കഴിഞ്ഞ ചില ദിവസങ്ങൾക്കു മുൻപാണ് കോവിഡ് സ്ഥിതീകരിച്ചത്. കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് ക്വാറന്റൈനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്.
പ്രവർത്തങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകരായ മുൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോജു ജേക്കബ് , ജിജോ അപ്പുക്കുട്ടൻ, ജിജോ എന്നിവർ നേതൃത്വം നൽകി.
വിജയപുരം ഗ്രാമ പഞ്ചായത്തിലെ മാങ്ങാനം വാർഡ് 11 ആണ് നിലവിലെ കണ്ടെയ്‌ൻമെൻറ് സോൺ ആയി നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള യാത്രകൾക്ക് വിലക്കുണ്ട്.
