കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കാസർകോട്: കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്കള സ്വദേശി അസൈനാർ (65) ആണ് മരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 10 ദിവസമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചവരുടെ എണ്ണം 41 ആയി.

ആലപ്പുഴ ചെങ്ങന്നൂർ പേരിശേരി സ്വദേശി
രവീന്ദ്രനാഥിന്റെ (43) മരണം കൊവിഡ്മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചിരുന്നു. രവീന്ദ്രനാഥ്‌ പന്തളം എടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഈ മാസം 29നാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version