സെക്രട്ടേറിയറ്റിലെ തീ പിടിത്തം ദുരന്ത നിവാരണ സെക്രട്ടറി എ. കൗശിഗനും തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചും അന്വേഷിക്കും; പ്രതിഷേധം തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; സെക്രട്ടേറിയറ്റിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസിലുണ്ടായ തീപിടിത്തം ദുരന്തനിവാരണവകുപ്പ് സെക്രട്ടറി എ. കൗശിഗന്‍ അന്വേഷിക്കും. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തും.

അതേസമയം, സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍ക്കാര്‍ പരസ്യങ്ങളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.

സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാന്‍ ബിജെപിയും ശ്രമിച്ചു. സെക്രട്ടേറിയറ്റിന്റെ സുരക്ഷാ കേന്ദ്രസേനയ്ക്ക് ഏല്‍പ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. യുഡിഎഫ് നാളെ കരിദിനമായും ബിജെപി പ്രതിഷേധദിനമായും ആചരിക്കും.

Exit mobile version