കാസര്‍ഗോഡ് : പെരിയ ഇരട്ടകൊലപാതക കേസിൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കേസ് ഏറ്റെടുത്ത് എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ചെങ്കിലും അപ്പീൽ വന്നതിനാൽ തുടർ നടപടികൾ ഒന്നും സ്വീകരിക്കാൻ കഴിയുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹർജി കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ആണ് അന്വേഷണം തടസ്സപ്പെട്ടത്.
അപ്പീലിലെ വിധിക്ക് അനുസരിച്ചുമതി തുടരന്വേഷണമെന്ന് കോടതി വാക്കാൽ പറഞ്ഞതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് സിബിഐ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.
രണ്ടു പ്രതികളിന്ന് ജാമ്യഹർജിയുമായി കോടതിയിലെത്തിയിരുന്നു. ഈ ഘട്ടത്തിൽ അന്വേഷണം എന്തായി എന്ന് കോടതി സിബിഐ പ്രോസിക്യൂട്ടറോട് ആരാഞ്ഞത്.
