ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ചു. തൊഴിലാളികളുമായി ഇരുവരും സംസാരിച്ചു.
പഴയ തേയില കമ്പനിക്ക് സമീപം കാത്തു നിന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനായി മൂന്നാര്‍ ടി കൗണ്ടിയിലേക്ക് കൊണ്ടുവരാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എം എം മണി, ടി പി രാമകൃഷ്ണന്‍, ഡീന്‍ കുര്യാക്കോസ് എം പി, എം എല്‍ എമാരായ എസ്. രാജേന്ദ്രന്‍, ഇ എസ് ബിജിമോള്‍ , ഡി ജി പി ലോക് നാഥ് ബഹ്റ, ദക്ഷിണമേഖല റേഞ്ച് ഐ ജി ഹര്‍ഷിത അട്ടല്ലൂരി, ഐ ജി യോഗേഷ് അഗര്‍വാള്‍, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, എസ് പി ആര്‍ കറുപ്പസ്വാമി എന്നിവരും ഒപ്പമുണ്ട്.
മൂന്നാറില്‍ തിരിച്ചെത്തുന്ന മുഖ്യമന്ത്രി അവലോകന യോഗത്തില്‍ പങ്കെടുക്കും.ഇന്ന് രാവിലെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ഹെലികോപ്ടറില്‍ മൂന്നാറിലെത്തിയത്. അവിടെ നിന്ന് റോഡുമാര്‍ഗമാണ് നാല്‍പ്പതുകിലോമീറ്റര്‍ അകലെയുളള രാജമലയിലേക്ക് പോയത്.
