ന്യൂഡല്‍ഹി: തലച്ചോറിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് പ്രണബിന്‍റെ മകള്‍ ഷര്‍മ്മിഷ്ഠ മുഖര്‍ജി. വികാരനിര്‍ഭരമായ ഒരു ട്വീറ്റിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ ഷര്‍മ്മിഷ്ഠയുടെ പ്രതികരണം.
‘ “കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8നാണ് എന്‍റെ അച്ഛന്‍ ഭാരതരത്ന നേടിയത്.. എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിവസം.. കൃത്യം ഒരുവര്‍ഷം പിന്നിട്ട് ഓഗസ്റ്റ് പത്തിന് അദ്ദേഹം ഗുരുതര രോഗബാധിതനായിരിക്കുന്നു.. അദ്ദേഹത്തിന് മികച്ചത് എന്താണോ അത് ദൈവം ചെയ്യട്ടെ.. അത് സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും സമചിത്തതയോടെ സ്നീകരിക്കാന്‍ എനിക്ക് കരുത്തും നല്‍കട്ടെ.. നിങ്ങളെല്ലാവരും പ്രകടിപ്പിക്കുന്ന ഈ ആശങ്കകള്‍ക്ക് ആത്മാര്‍ഥമായി നന്ദി പറയുന്നു..” ഷര്‍മ്മിഷ്ഠ ട്വിറ്ററില്‍ കുറിച്ചു.
