തിരുവനന്തപുരം: കത്തെഴുതി വച്ചശേഷം ആറ്റിൽ ചാടിയ ഹെൽത്ത് ഇൻസ്പെക്ടറുടെ മൃതദേഹം കണ്ടെത്തി. ഹെൽത്ത് ഡയറക്ട്രേറ്റിലെ ഹെൽത്ത് ഇൻസ്പെക്ടറായ പേയാട് കാക്കുള്ളം റോഡ് ശിവകൃപയില്‍ കൃഷ്ണകുമാറി(54)ന്റെ മൃതദേഹം കരമനയാറിന്റെ മങ്കാട്ട്ക്കടവ് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഇന്നലെ മുതലാണ് ഇദ്ദേഹത്തെ കാണാതായത്.
കരമനയാറ്റിലെ നീലച്ചല്‍ കടവില്‍ കൃഷ്ണകുമാറിന്റെ ചെരുപ്പുകള്‍ കണ്ടെത്തിയിതിനെത്തുടര്‍ന്ന് അവിടെ പൊലീസും അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ സംഘവും ഞായറാഴ്ച ഉച്ചയോടെ തിരച്ചില്‍ നടത്തിയിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് വൈകിട്ടോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.
സഹപ്രവർത്തകന്റെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നര മണിയോടെയാണ് വീട്ടിൽ നിന്ന് കാണാതായത്. വീടിൽ നിന്നും കണ്ടെടുത്ത കുറിപ്പിൽ, ‘തന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോകുന്നു. മുങ്ങി….’ എന്നെഴുതിയിരുന്നു.
