സോഷ്യല്‍ മീഡിയ വഴി അശ്ലീല സന്ദേശം ;പ്രമുഖ നടിയുടെ പരാതിയില്‍ ഇരുപത്തിയാറുകാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സിനിമാ താരത്തെ സോഷ്യല്‍ മീഡിയ വഴി ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ഫാര്‍മസിസ്റ്റായ നിഖില്‍ ഗംഗ്വാര്‍ എന്ന 26കാരനാണ് അറസ്റ്റിലായത്. ഇയാള്‍ ജാര്‍ഖണ്ഡ് സ്വദേശിയാണ്. കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ കഴിയുന്ന പ്രമുഖ തെലുങ്ക് താരത്തിന്‍റെ പരാതിയിലാണ് പൊലീസ് നടപടി.

അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നും ഭീഷണിപ്പെടുത്തുവെന്നും കാട്ടിയായിരുന്നു പരാതി. നടിയോടുള്ള അമിത ആരാധന കൊണ്ടാണ് യുവാവ് ഇതൊക്കെ ചെയ്തുകൂട്ടിയെന്നാണ് പൊലീസ് പറയുന്നത്. 2016 മുതല്‍ നിഖില്‍ താരത്തെ ശല്യം ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി ഇയാള്‍ പലതവണ വിവാഹ അഭ്യര്‍ഥന നടത്തിയിരുന്നു..

ഇത് അവഗണിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്. ഇതോടെ നിരവധി ഫേക്ക്‌അക്കൗണ്ടുകള്‍ സൃഷ്ടിച്ച്‌ കൂടുതല്‍ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി.സന്ദേശങ്ങള്‍ പതിയെ അശ്ലീലതയിലേക്കും ഭീഷണിയിലേക്കും വഴിമാറി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വച്ച്‌ നടത്തിയ അന്വേഷണത്തില്‍ നിഖിലിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version