വിജയപുരം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ കളത്തിൽപ്പടി റബ്ബർബോർഡ് റൂട്ടിൽ ഇഞ്ചിക്കലാ കലുങ്കിൽ നിന്നും കിഴക്കോട്ടുള്ള 300 മീറ്റർ തോട് ശുചീകരിച്ച് ആഴം കൂട്ടി വശങ്ങൾ കെട്ടി ബലപ്പെടുത്തി നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതി പള്ളം ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിനോദ് പെരിഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തി.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 5,90000 രൂപ ഇതിനായി വിനിയോഗിച്ചു . കൃഷി ഭൂമി കൃഷിക്ക് യോഗ്യമായി മാറുവാൻ ഈ പദ്ധതി കൊണ്ട് സാധിക്കും.
