വെറും അഞ്ചു രൂപ മാത്രം വാങ്ങി പാവപ്പെട്ട രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടറും മകനും കോവിഡ് ബാധിച്ചു മരിച്ചു; വിട വാങ്ങിയത് പാവപ്പെട്ടവരുടെ ദൈവതുല്യനായ ഡോക്ടർ

വെറും അഞ്ചു രൂപ മാത്രം വാങ്ങി പാവപ്പെട്ട രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടറും മകനും കോവിഡ് ബാധിച്ചു മരിച്ചു.  കോവിഡ് ബാധിച്ചാണ് ഡോക്ടറും മകനും മരണപ്പെട്ടത്.

86കാരനായ ഡോ.ഡി  ദേവദാസ് വ്യാഴാഴ്ചയും 56കാരനായ മകന്‍ അശോക് കുമാര്‍ വെള്ളിയാഴ്ചയുമാണ് മരിച്ചത്. തിരുവനൈകോയിലില്‍ പതിറ്റാണ്ടുകളായി ക്ലിനിക് നടത്തിവരികയായിരുന്നു ഡോക്ടര്‍ ദേവദാസ്.

വെറും അഞ്ചുരൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടറെ ദൈവതുല്യനായായിരുന്നു നാട്ടുകാര്‍ കണ്ടിരുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധനായിട്ടാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ജോലി ചെയ്തു. ഇതിനിടയിലാണ് അദ്ദേഹം തിരുവനൈകോയിലില്‍ പാവപ്പെട്ടവരെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ക്ലിനിക് ആരംഭിക്കുന്നത്.

പാവപ്പെട്ടവര്‍ക്ക് അദ്ദേഹം തുണയായിരുന്നു. ക്ലിനിക്കിന്റെ ആരംഭത്തില്‍ രണ്ടു രൂപയായിരുന്നു ദേവദാസിന്റെ ഫീസ്. സൗജന്യമായി ആളുകളെ ചികിത്സിച്ചിരുന്നു അദ്ദേഹം രോഗികള്‍ക്ക് വിവാഹത്തിനും മറ്റുമുള്ള സഹായങ്ങളും നല്‍കി.

Exit mobile version