മലപ്പുറം: മലപ്പുറത്ത് നടന്ന ഒരു ജെ.സി.ബി അപകടമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് സ്വാലിഹ് എന്ന യുവാവിനാണ് ബൊലേറോ രക്ഷകനായി എത്തിയത്.
ബ്രേക്ക് നഷ്ടപ്പെട്ടെത്തിയ ജെ.സി.ബി എതിരെ വന്ന ബൊലോറയിൽ തട്ടിയാണ് അപകടത്തിന്റെ ശക്തി കുറച്ചത്. ഓടി മാറിയതിനാൽ അപകടമില്ലാതെ രക്ഷപ്പെടാനും യുവാവിന് കഴിഞ്ഞു. മീഡിയ വൺ ചാനലിന് നൽകിയ പ്രതികരണത്തിലാണ് സാലിഹ് സംഭവത്തെ കുറിച്ച് വിവരിക്കുന്നത്.
സുഹൃത്തിനെ പ്രതീക്ഷിച്ചാണ് വഴിയിരകിൽ ബൈക്ക് നിർത്തി കാത്തിരുന്നത്. അപ്പോഴാണ് ജെ.സി.ബി നിയന്ത്രണം നഷ്ടപ്പെട്ട് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇറക്കം ഇറങ്ങി വരികയായിരുന്നു ജെ.സി.ബി ബ്രേക്ക് നഷ്ടപ്പെട്ടതോടെ എതിർവശത്ത് കൂടി വന്ന മൂന്ന് പേരെ രക്ഷപ്പെടുത്താനായി മരത്തിൽ ഇടിച്ചു നിർത്താൻ ജെ.സി.ബി ഡ്രൈവർ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് തന്റെ അരികിലേക്ക് ജെ.സി.ബി പാഞ്ഞ് വരുന്നത് കണ്ടതെന്ന് സാലിഹ് പറയുന്നത്. സമീപത്തായി ചില്ലറക്കച്ചവടക്കാരാണ് നിന്നിരുന്നത്. എന്നെ ഡ്രൈവർ കണ്ടിരുന്നില്ല.-സാലിഹ് പറയുന്നു.
‘എതിർദിശയിൽ നിന്ന് ബൊലേറോ എത്തുന്നത് കണ്ടിരുന്നില്ല. ബൊലോറയിൽ ജെ.സി.ബി ഇടിച്ചതാണ് ഭാഗ്യമായി കരുതുന്നത്. എനിക്ക് പരിക്കൊന്നും സംഭവിച്ചില്ല. നിസാരപരിക്ക് മാത്രമാണ് സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാലിൽ ചെറുതായി ബൊലേറോയുടെ ഭാഗം തട്ടി. കാലിൽ പോറൽ പറ്റുക മാത്രമാണ് സംഭവിച്ചത്. ഇറക്കമിറങ്ങി വന്ന ജെ.സി.ബി ആയതിനാൽ വേഗത കൂടിയത്.
പോരാത്തതിന് ഈ ഭാഗത്ത് റോഡിന് വീതിയും കറവായിരുന്നു. വലിയ വാഹനങ്ങളോ തിരക്കോ റോഡിൽ ഇല്ലാത്തതാണ് അപകടത്തിന്റെ ഭീതി കുറച്ചത്. അപകടം സംഭവച്ചിപ്പോൾ ഒന്നും തോന്നിയിരുന്നില്ല. എന്നാൽ വീഡിയോ കണ്ടപ്പോഴാണ് എത്രത്തോളം ഭീകരമായിരുന്നു അപകടമെന്ന് തിരിച്ചറിഞ്ഞത്.’
– മുഹമ്മദ് സാലിഹ് പറയുന്നത്. വാഹനം ഓടിച്ചതിലെ പരിചയകുറവാണ് അപകടത്തിന് വഴിയൊരുക്കിയതെന്നും പറയപ്പെടുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട് കടന്നെത്തിയ ജെ.സി.ബി എതിർ സൈഡിൽ നിന്ന ബൈക്ക് യാത്രികന്റെ അടുത്തേക്ക് പാഞ്ഞ് എത്തിയപ്പോഴാണ് രക്ഷകന്റെ റോളിൽ ഒരു ബൊലേറോ ഓടിയെത്തിയത്. ജെ.സി,ബി ബൊലേറോയിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് തെറിച്ച് വീണെങ്കിലും ഒന്നും സംഭവിച്ചില്ല.
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണി തൊടുക്കാപ്പ് ഇറക്കത്തിൽ വച്ചാണ് ജെസിബിയുടെ ബ്രേക്ക് നഷ്ടപ്പെട്ടത്.
