സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  162 പേർ രോഗമുക്തി നേടി. ഇന്ന് 2 മരണമുണ്ടായി. കൊല്ലം ജില്ലയിലെ ത്യാഗരാജനും (74) കണ്ണൂർ ജില്ലയിലെ ഐഷയുമാണ് (64) മരിച്ചത്. എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ 16നു തന്നെ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ചവർ– 

ആലപ്പുഴ– 119, പാലക്കാട് – 19, കാസർകോട് – 10, എറണാകുളം – 15, മലപ്പുറം – 47, തിരുവനന്തപുരം – 63, പത്തനംതിട്ട – 47, തൃശൂര്‍– 9, വയനാട് –14, കണ്ണൂര്‍ – 44, ഇടുക്കി – 4, കോട്ടയം – 10, കൊല്ലം – 33, കോഴിക്കോട് – 16.

രോഗം ബാധിച്ചവരിൽ 140 പേർ വിദേശത്തുനിന്ന് വന്നവരാണ്. ഇതര സംസ്ഥാനത്തുനിന്ന് വന്ന 64 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 18 കേസുകൾ റിപ്പോർട്ടു ചെയ്തു. 5 ആരോഗ്യപ്രവർത്തകർക്ക് രോഗം വന്നു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 4376 പേർ ആശുപത്രികളിലാണ്. 713 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 2,44,388 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 5407 സാംപിളിന്റെ ഫലം വരാനുണ്ട്. സമ്പർക്കത്തിലൂടെ 144 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ആലപ്പുഴയിൽ 77 ഐടിബിപി ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 10 ഡിഎസ്‌സി ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 51 കോവിഡ് ക്ലസ്റ്ററുകളുണ്ട്. രണ്ട് ലാർജ് കോവിഡ് ക്ലസ്റ്ററുകൾ ഉൾപ്പെടെയാണിത്. കോവിഡ് ഭീഷണി ശക്തമാകുന്നു. ഇതു വരെ ചെയ്ത പോലെ ബഹുജനങ്ങളുടെ സഹകരണത്തോടെ ഇതിന് തടയിടാൻ സാധിക്കണം. ഇതുവരെ ഇക്കാര്യത്തിൽ സംസ്ഥാനം മാതൃക സൃഷ്ടിച്ചു.

കോവിഡ് മരണനിരക്ക് പരിശോധിച്ചാൽ‌ സംസ്ഥാനത്തിന്റെ പ്രവർത്തനം എത്ര മെച്ചപ്പെട്ടതാണെന്നു മനസിലാകും. മരണനിരക്ക്, രോഗവ്യാപനം, പരിശോധന, രോഗമുക്തി നിരക്ക് എന്നിവയിൽ സംസ്ഥാനം മികച്ച നിലയിലാണ്. മരണനിരക്ക് 0.39 ശതമാനം മാത്രമാണ്. രോഗവ്യാപനം തടയുന്നതിൽ സംസ്ഥാനം ഏറെ മുന്നിലാണ്. ഒരു ദിവസത്തെ മരണനിരക്കും നാമമാത്രം– മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version