വൻ ചൂതാട്ട സംഘം കോട്ടയം മണർകാട് പിടിയിൽ;

കോട്ടയം: വൻ ചൂതാട്ട സംഘം മണർകാട് പിടിയിൽ. മണർകാട് കവലയ്ക്കു സമീപമാണ് ഈ വൻകിട ചൂതാട്ട കേന്ദ്രം. . ഇതിന്റെ സൂത്രധാരൻ ഒളിവിലാണ്. ശനിയാഴ്ച രാത്രി പൊലീസ് നടത്തിയ റെയ്ഡിൽ 17.83 ലക്ഷം രൂപയുമായി 43 പേരെ പിടി കൂടുകയും ചെയ്തു .

കോവിഡ് മാനദണ്ഡം പാലിക്കാത്തതിനും പണംവച്ചു ചീട്ടുകളിച്ചതിനും കേസെടുത്തശേഷം ഇവരെ ജാമ്യത്തിൽ വിട്ടു. കെട്ടിട ഉടമ കൂടിയായ ബ്ലേഡ് പലിശ സംഘത്തലവനെതിരെ കേസെടുക്കാൻ പോലീസ് മടിക്കുന്നുവെന്നും ആരോപണമുണ്ട്. എന്നാൽ ഇദ്ദേഹത്തെ ഉടൻ പിടികൂടുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

കാവലിന് ആയുധധാരികളായ ഗുണ്ടകൾ. ഓരോ കോണിലും അത്യാധുനിക സിസിടിവി ക്യാമറകൾ. മണർകാട് കവലയിലെ ക്ലബ്ബിലും നാലുമണിക്കാറ്റിനു സമീപത്തെ വീട്ടിലുമായി നടന്നുവന്നതു ദിവസം 40 ലക്ഷം രൂപയുടെ ചൂതാട്ടമെന്നാണ് അറിവുകൾ ലഭിക്കുന്നത്.

Exit mobile version