റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു; ആലുവ സബ്ജയിലിലേക്ക് മാറ്റും

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് പിടിയിലായ റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. റമീസിനെ ഉടന്‍ ആലുവ സബ്ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ഇന്ന് രാവിലെയാണ് റമീസിനെ ഹാജരാക്കിയത്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്‌ന സുരേഷിനെ പ്രതി ചേര്‍ത്തു.

എഫ്‌ഐആര്‍ പ്രകാരം സ്വപ്‌ന കേസിലെ മൂന്നാം പ്രതിയാണ്. സരിത് ഒന്നാം പ്രതിയും റമീസ് രണ്ടാം പ്രതിയുമാണ്.

Exit mobile version