കോവിഡ് ; കേരളത്തിലെ ഈ ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പ്രദേശങ്ങളിൽ സ്ഥിതി അതീവ ഗുരുതരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, എറണാകുളം ജില്ലകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുമാണ് കോവിഡ് വ്യാപന ഭീഷണി തീവ്രമായി നിലനിൽക്കുന്നത്. തിരുവനന്തപുരം തലസ്ഥാന നഗരമെന്ന നിലയിൽ വിവിധ തുറകളിൽ പെട്ട ആളുകൾ വന്നു പോകുന്നുണ്ട്.

ഇന്നലെ രോഗം സ്ഥിരീകരിച്ചത് സാഫല്യ കോംപ്ലക്സിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്, മറ്റൊരാൾ വഞ്ചിയൂരിൽ ലോട്ടറി വിൽപ്പന നടത്തുന്നയാൾ, മറ്റൊരാൾ മത്സ്യക്കച്ചവടം നടത്തുന്നയാൾ. ഇവർ നിരവധി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരാണ്. രോഗവ്യാപന സാധ്യത കൂടുന്നതിനാൽ ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കും. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ആളുകൾ യാത്രകൾ നടത്താവൂ.

 

Exit mobile version