സംസ്ഥാനത്ത് കോവിഡ് 200 കടന്നു; ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 201 പേർ രോഗമുക്തി നേടി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേർ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്തു നിന്നു വന്നവരാണ്, 39 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ. സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗം ബാധിച്ചു. സിഐഎസ്എഫ് 6, എയർ ക്രൂവിലുള്ള ഒരാളും രോഗികളായി. രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായാണ് 200 കടക്കുന്നത്.

Exit mobile version