സംഘർഷം നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡ‍ാക്കിലെത്തി; സേനാവിന്യാസം വിലയിരുത്തും

ഡൽഹി:  ഇന്ത്യ–ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡ‍ാക്കിലെത്തി. മുൻകൂട്ടി അറിയിക്കാതെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ഇന്ത്യ–ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.

സംയുക്ത സേനാ മേധാവി ബിപിൻ‌ റാവത്തും കരസേനാ മേധാവി എം.എം.നരവനെയും ഒപ്പമുണ്ട്. ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യമെത്തിയത്.

ണ് പ്രധാനമന്ത്രി ഇപ്പോഴുള്ളത്. അതിരാവിലെ ലഡാക്കിലെ നിമുവിലയെത്തിയ അദ്ദേഹം കരസേന, വ്യോമസേന, ഐടിബിപി സേനകളുമായി സംവദിക്കുകയാണ്.  അതിർത്തിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തുമെന്നാണ് സൂചന.

Exit mobile version