കുരുന്നുകൾക്ക് കരുതലായി ചങ്ങനാശേരി ഫേസ്ബുക് കൂട്ടായ്മ

ചങ്ങനാശ്ശേരി : കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന K L 33 ചങ്ങനാശേരിക്കാർ എന്ന ഫേസ്ബുക് കൂട്ടായ്മ ഈ മഹാമാരിയുടെ കാലത്തും ദുരിതം അനുഭവിക്കന്ന കുരുന്നുകൾക്ക് കാവലായി. ഈ ഓൺലൈൻ പഠനകാലത്തു സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന കുരുന്നുകൾക്ക് ടി.വി യും സ്മാർട്ട്‌ ഫോണും നൽകി വരികയാണ് K L.33 ചങ്ങനാശേരിക്കാർ എന്ന ഈ ഫേസ്ബുക് കൂട്ടായ്മ.

ചങ്ങനാശേരിക്കാർ ഫേസ്ബുക് കൂട്ടായ്മയിലെ പ്രവാസികളായ അംഗങ്ങളുടെയും നാട്ടിലെ പല നന്മ മനസുകളുടെയും സഹായത്തോടും കൂടിയാണ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഗ്രൂപ്പ്‌ വഴി നടന്നു വരുന്നത്.

ഏറ്റവും ഒടുവിൽ കൊറോണ മൂലം ജോലിയില്ലാതെ ദുരിതം അനുഭവിച്ചിരുന്ന നിരാലംബരായ ചങ്ങനാശേരിയിലെ വിവിധ പ്രദേശങ്ങളിൽ ഉള്ള 500ഇൽ പരം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്‌തും ഈ കൂട്ടായ്മ നാടിനൊപ്പം കരുതലായി കൂടെ നിന്നിരുന്നു.

ഷാജഹാൻ പി എസ് ചീഫ് അഡ്മിൻ ആയിട്ടുള്ള ഈ കൂട്ടായ്മയിൽ അദ്ദേഹത്തോടൊപ്പം അഡ്മിന്മാരായ സുജാഷ് റഷീദ്, ടോബിൻ തോമസ്, മോബിൻ രാജു, ആന്റണി ജെയിംസ്, റസൽ റാവുത്തർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

Exit mobile version