പിതാവിന്റെ കൈകളിൽ മുറുകെ പിടിച്ച് അറിവിന്‍റെ അമൃത് തേടിയാത്രയായ കുരുന്ന് കൈകൾ; അച്ഛനായി കുറിച്ചുവച്ച ഈ ദിനത്തില്‍ നമുക്ക് നമസ്ക്കരിക്കാം ആ പാദങ്ങളില്‍

ഒരിക്കല്‍ ആ കൈകളില്‍ പിടിച്ചുകൊണ്ടാണല്ലോ അറിവിന്‍റെ അമൃത് തേടിയാത്രയായത്. ഒരിക്കല്‍ ആ കൈകളില്‍ തൂങ്ങിയാണല്ലോ കാഴ്ചകള്‍ കാണാന്‍ യാത്രയായത്. പിന്തിരിഞ്ഞു നോട്ടങ്ങളില്‍ അച്ഛനായി നല്‍കുവാന്‍ ഒരു ദിനം ഇതാ.

ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച അച്ഛന്‍മാരുടെ ദിനം. ലോകത്തെ നാം ആദ്യം കാണുന്നത് അച്ഛന്‍റെ കണ്ണുകളിലൂടെയാണ്. ശരിയും തെറ്റും തിരിച്ചറിയുന്നതും അച്ഛനിലൂടെ. ജീവിതത്തെ നേരിടുവാനുള്ള കരുത്ത് അച്ഛന്‍റെ സ്നേഹശാസനകളിലൂടെ നമ്മിലേയ്ക്ക് പകരുന്നു.

വഴികള്‍ക്ക് മുമ്പില്‍ ചൂണ്ടുവിരലായി അച്ഛനെന്നും ഉണ്ടാകും. വഴികള്‍ നഷ്ടമാകുമ്പോള്‍, പരാജയങ്ങള്‍ വേദനയാകുമ്പോള്‍ നമുക്ക് കുതിപ്പ് നല്‍കാന്‍. അച്ഛനായി കുറിച്ചുവച്ച ഈ ദിനത്തില്‍ നമുക്ക് നമസ്ക്കരിക്കാം ആ പാദങ്ങളില്‍.

എല്ലാ വായനക്കാർക്കും കേരള ധ്വനിയുടെ പ്രിതൃ ദിന ആശംസകൾ നേരുന്നു.

Exit mobile version