കോട്ടയം: പെട്രോൾ, ഡീസൽ അന്യായ വില വർദ്ധനവിനെതിരേ കേരള പ്രദേശ് ഗാന്ധി ദർശൻവേദി കോട്ടയം ജില്ലാ കമ്മിറ്റി ചക്രം ഉരുട്ടൽ സമരം നടത്തി.
നിർത്തിയിട്ട വാഹനം കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ശീമാട്ടി റൗണ്ടാനവരെ തള്ളിനീക്കിയാണ് ചക്രം ഉരുട്ടൽ സമരം നടത്തിയത്.
ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി ശ്രീ എം. പി. സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ വിനോദ് പെരുഞ്ചേരി അധ്യക്ഷത വഹിച്ചു.
സുരേഷ് ബാബു എൻ വാഴൂർ, ലതാ മുരളി,സുമേഷ് കാഞ്ഞിരം, അനിയൻ ഫിലിപ്പ്, ഇ. എൻ ശശികുമാർ, പ്രദീപ് തിരുവാതുക്കൽ, ജിതിൻ നാട്ടകം, നിഷാന്ത് ജേക്കബ്, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, അനസ് താഴത്തങ്ങാടി, ഷാജി മുഹമ്മദ്, ടോമി കരിനിലം തുടങ്ങിയവർ പ്രസംഗിച്ചു.
