Warning: Attempt to read property "term_id" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

Warning: Attempt to read property "name" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

ഹാൾ ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ല; പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ നടപടിയെടുക്കണം; അഞ്ജുവിന്റെ അച്ഛൻ

കോട്ടയം: പാലാ ചേര്‍പ്പുങ്കലില്‍ പരീക്ഷാ ഹാളില്‍നിന്നിറങ്ങിയ അഞ്ജു ഷാജി എന്ന വിദ്യാര്‍ഥിനിയെ മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി അഞ്ജുവിന്റെ പിതാവും ബന്ധുക്കളും. മകൾ കോപ്പിയടിക്കില്ലെന്ന് ആവർത്തിച്ച് അഞ്ജുവിന്റെ അച്ഛൻ. ഹാൾ ടിക്കറ്റിൽ കണ്ട കൈയ്യക്ഷരം അഞ്ജുവിന്റേതല്ല. പ്രിൻസിപ്പലിനെയും അതുമായി ബന്ധപ്പെട്ട മറ്റ് അധ്യാപകരെയും അറസ്റ്റു ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു.

സംഭവത്തിനു ശേഷം ഞങ്ങൾ ബന്ധപ്പെട്ട അധ്യാപകനാണ് ഇന്നലെ വാർത്താസമ്മേളനം നടത്തിയത്. അന്ന് ഞങ്ങൾ ഇതേ അധ്യാപകനെ ബന്ധപ്പെട്ടപ്പോൾ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. ഇന്നലെ കോളജ് കാണിച്ച സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ട്. വിഡിയോ എഡിറ്റ് ചെയ്തിട്ടുണ്ട്. പല ഭാഗങ്ങളും വിട്ടുവിട്ടാണ് കാണിച്ചത്. പൊലീസിന്റെ അന്വേഷണം കോളജിനു വേണ്ടിയുള്ളതാണ്. അത് ഞങ്ങളുടെ മോൾക്കു നീതി നേടി തരില്ല. സർക്കാർ മകൾക്ക് നീതി വാങ്ങി നൽകണമെന്നും പിതാവ് പറഞ്ഞു.

പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ നടപടിയെടുക്കണം. ശനിയാഴ്ച അഞ്ജു വീട്ടിൽ എത്താൻ വെകിയപ്പോൾ കോളജിൽ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ തിരിച്ച് ഇതുവരെ വിളിച്ചിട്ടില്ല. അഞ്ജുവിനെ ഇറക്കിവിട്ടെന്ന് അടുത്തിരുന്ന വിദ്യാർഥി പറഞ്ഞാണ് അറിഞ്ഞത്. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് അവളോട് പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്ന് പറഞ്ഞിരുന്നു. ഇന്നലെ ആ കുട്ടി പരീക്ഷയ്ക്ക് വരുന്നതുവരെ ഇങ്ങനെയാണ് പറഞ്ഞതെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. എന്നാൽ ഇന്നലെ വന്നപ്പോൾ ആ കുട്ടി അതു മാറ്റിപ്പറഞ്ഞു. ആ കുട്ടിയെ ആരോ ബ്രെയിന്‍വാഷ് ചെയ്തിട്ടുണ്ടെന്നും അഞ്ജുവിന്റെ പിതാവ് പറഞ്ഞു.

Exit mobile version