കോട്ടയം: പുതുപ്പള്ളിയിൽ റബ്ബർബോർഡ് ജംക്ഷനിൽ യുവാവ് ഓടിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് പുതുപ്പള്ളി സ്വദേശിയായ വയലാറ്റ് ലിബിൻ ജോർജിനും (24) കൂടെ ഉണ്ടായിരുന്ന സൃഹൃത്ത് ജഗ്ഗനും ഗുരുതരമായി പരിക്കേറ്റു. കാർ ഡ്രൈവർ മാങ്ങാനം ലക്ഷം കോളനിക്കു സമീപം താമസിക്കുന്ന ചെമ്പകശ്ശേരിൽ ഗ്രെയ്‌സൺ സൈമണെ (Graceson Simon – 23) പോലീസ് അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
കോട്ടയം ഈസ്റ്റ് പോലീസ് ആണ് ഗ്രെയ്‌സന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2 വർഷം വരെ തടവോ, പിഴയോ ലഭിക്കാവുന്ന IPC 338, IPC 279, IPC 337 എന്നീ വകുപ്പുകൾ ആണ് ഗ്രെയ്‌സണെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. 17 തീയതി 11 മണിയോടെ ആണ് കോട്ടയം ഈസ്റ്റ് പോലീസ് ഗ്രെയ്‌സൺ റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപാകമായും, ഉദാസീനമായും, മനുഷ്യ ജീവന് അപകടം വരത്തക്കവിധം വാഹനം ഓടിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ എഫ് ഐ ആറിൽ പറയുന്നത്. 6 മാസം വരെ തടവോ പിഴയോ ലഭിക്കാവുന്ന രണ്ടു വകുപ്പുകളും, രണ്ടു വർഷം വരെ തടവോ, പിഴയോ ലഭിക്കാവുന്ന മറ്റൊരു വകുപ്പും ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം ഏഴാം തീയതി ആണ് അപകടം ഉണ്ടായത്. ഏഴാം തീയതി ശനിയാഴ്ച രാവിലെ 8.30 മണിയോട് കൂടി പുതുപ്പള്ളിയിൽ നിന്നും ഗ്രേയ്‌സൺ സൈമൺ ഓടിച്ച് വരികയായിരുന്ന (KL-05-AS-2648) കാർ റബ്ബർ ബോർഡ് ജങ്ഷന് സമീപം ബൈക്ക് യാത്രികരായ ലിബിനും, ജഗ്ഗനും സഞ്ചരിച്ചിരുന്ന (KL-05-AL-8121) ബൈക്കിലേക്കു ഇടിച്ച് കയറുകയായിരുന്നു. ഈ കാർ പിന്നീട് ഒരു ഓട്ടോറിക്ഷയിലും, ഒരു ടിപ്പറിലും ഇടിച്ചതായാണ് സൂചനകൾ. കാറിന്റെ മുൻഭാഗം ഏതാണ്ട് പകുതിയോളം പൂർണമായും തകരുകയും ചെയ്തു.
ഇലക്ട്രിക്കൽ കോൺട്രാക്ടർ ആയ പുതുപ്പള്ളി കാട്ടിപ്പടിയിൽ വാടകക്ക് താമസിക്കുന്ന പുതുപ്പള്ളി വയലാറ്റ് ലിബിൻ ജോർജ് (24) എന്ന യുവാവിനാണ് ദുരന്തമുണ്ടായത്. ഇദ്ദേഹത്തിന്റെ പിതാവ് വർഷങ്ങളായി തളർന്നു കിടക്കുന്ന വ്യക്തി ആണ്. മാങ്ങാനം മന്ദിരം ഭാഗത്തു നിന്നും പുതുപ്പള്ളിയിലേക്കു സ്‌കൂട്ടറിൽ പോകുകയായിരുന്ന ലിബിന്റെ ബൈക്കിലേക്കു പുതുപ്പള്ളിയിൽ നിന്നും എത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. കേസ് ഇനി തുടർ നടപടികൾക്കായി കോടതിയിലേക്ക് കൈമാറും.
************************
വാഹനം ഓടിച്ചത് മറ്റൊരാളാണെന്ന തരത്തിൽ പ്രചാരണം ഉണ്ടായത് പരിക്കേറ്റവരെയും, നാട്ടുകാരെയും അശ്ശങ്കപ്പെടുത്തി.
പുതുപ്പള്ളിയിൽ നടന്ന വാഹനാപകടത്തിൽ വാഹനം ഓടിച്ചത് മറ്റൊരാളാണെന്ന തരത്തിൽ ചിലർ പ്രചാരണം നടത്തിയിരുന്നു. ഇത് എന്തിനാണെന്ന് വ്യക്തമല്ല. ഇത്തരത്തിലൊരു പ്രചരണം നടന്നത് മൂലം വാഹനം ഓടിച്ചയാൾക്ക് ലൈസൻസ് ഉണ്ടോ എന്നും, നാട്ടുകാരിൽ ചിലർക്ക് സംശയം ഉണ്ടായി. യഥാർത്ഥ ഡ്രൈവറെ മാറ്റി ഡമ്മി ഡ്രൈവറെ കാണിക്കുവാനുള്ള ശ്രെമം ചിലർ നടത്തുന്നുവെന്ന സംശയങ്ങൾ ചില വ്യക്തികൾ പ്രകടിപ്പിക്കുകയുണ്ടായി. ഈ സംശയങ്ങൾ ചിലർ ഞങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. നിജസ്ഥിതി അന്യോഷിക്കാനെത്തിയ ഞങ്ങളെയും പുതുപ്പള്ളിയിലെ ചിലർ ആക്രമിച്ചിരുന്നു. ഇതിൽ അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു പ്രമുഖ പെന്തക്കോസ്ത് സഭയിലെ പാസ്റ്ററുടെ മകനും ഉൾപ്പെടുന്നു.. പോലീസുമായി ബന്ധപ്പെട്ടപ്പോൾ ഈ സംശയങ്ങൾക്ക് സാധുത ഇല്ലെന്നും, ഡ്രൈവറുടെ ലൈസൻസിനു പ്രശ്നങ്ങൾ ഒന്നുമില്ലെന്നുമാണ് അറിയുവാൻ കഴിഞ്ഞത്. അന്യോഷണം നടത്തി വാഹനം ഓടിച്ചയാളെ തന്നെയാണ് അറസ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതെന്നും കോട്ടയം ഈസ്റ്റ് പോലീസിൽ നിന്നും ഞങ്ങൾ സ്ഥിതീകരിക്കുകയും ചെയ്തിരുന്നു.
