കോട്ടയം അയർക്കുന്നത്തും കോവിഡ്; അയർക്കുന്നം സ്വദേശിയായ പതിനാല് കാരി പെൺകുട്ടിക്കാണ് കോവിഡ്

കോട്ടയം : കോട്ടയം ജില്ലയില്‍ ഒരാൾക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 20 ആയി.

മുംബൈയില്‍നിന്നും മെയ് 24ന് സ്വകാര്യ വാഹനത്തില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടി (14) ക്കാണ് രോഗം ബാധിച്ചത്.

മുംബൈയില്‍നിന്നും മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം എത്തിയ കുട്ടിക്ക് പനി ബാധിച്ചതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്

Exit mobile version