ഇടുക്കി: വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനില്‍ എഎസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാക്കള്‍. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം, പീരുമേട് ഏരിയ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് ഭീഷണി മുഴക്കിയത്. നേതാക്കള്‍ സ്‌റ്റേഷനില്‍ എത്തിയത് പോലീസ് കസ്റ്റഡിയില്‍ എടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു
എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്കു നേരെയാണ് അതിക്രമം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. തിലകൻ, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ഭീഷണി മുഴക്കിയത്. വാഹന പരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് പിടികൂടിയതാണ് പ്രകോപനത്തിനു കാരണം.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് ഇരുപതോളം ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. പിന്നാലെയെത്തിയ സിപിഎം നേതാക്കന്മാരുടെ നേതൃത്വത്തിൽ പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കിയത്. മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിങ്ങളെ വീട്ടിൽ കയറി വെട്ടുമെന്ന രീതിയിലുള്ള വധഭീഷണിയാണ് സിപിഎം നേതാക്കന്മാർ പൊലീസുകാർക്കു നേരെ മുഴക്കിയത്. കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെയാണ് പൊലീസുകാർ വാഹനം പിടിച്ചെടുത്തത്. അതുകൊണ്ട് തന്നെ വാഹനം വിട്ടുകിട്ടണമെങ്കിൽ ഫൈൻ അടക്കണമെന്നും പൊലീസുകാർ ശഠിച്ചു.
ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് പിടികൂടിയതിന് 3,000 രൂപ പിഴയായി ഒടുക്കണമെന്നായിരുന്നു പൊലീസുകാരുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ സിപിഎം പ്രവർത്തകർ തയ്യാറായില്ല. പിഴ ഒടുക്കിയാൽ മാത്രമേ ബൈക്ക് വിട്ടുനൽകാനാവൂ എന്ന നിലപാടിൽ പൊലീസുകാർ ഉറച്ചു നിന്നതോടെ സിപിഎം നേതാക്കന്മാർ സ്വരം കടുപ്പിക്കുകയും ഭീഷണി തുടരുകയും ചെയ്തു. അസഭ്യ വർഷവും നടത്തി. നീ കേസ് ഒന്നും എടുക്കേണ്ട.. മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിന്നെ വീട്ടിൽ കയറി വെട്ടും.. നീ മറ്റേപ്പണിയും കാണിച്ചോട്ട് ഇറങ്ങിയാ.. പൊ ##@@** മോനേ.. നിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കിയിട്ടേ ഞങ്ങള് സ്‌റ്റേഷനീന്ന് പോണൊള്ളൂ…! ഇങ്ങനെ പോകുന്നു അസഭ്യ വർഷം..
നിസാര വകുപ്പുകൾ ചുമത്തിയാണ് നേതാക്കന്മാർക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത് എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന കേസുമാത്രമാണ് നിലവിൽ ചുമത്തിയിരിക്കുന്നത് എന്നാണ് സൂചനകൾ. പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം പിടിച്ചെടുത്ത വാഹനം തിരിച്ചു തരണമെന്നും അല്ലെങ്കിൽ കേസെടുക്കണമെന്നും പൊലീസുകാരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പൊലീസുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് സി പി എം നേതാവ് വിജയാനന്ദിന്റെ നിലപാട് എന്നറിയുന്നു.
