ആദ്യ ദിവസം തിരക്ക് കുറവ്; ബസ് സർവീസ് പുനരാംഭിച്ചതു ശക്തമായ നിയന്ത്രണങ്ങളോടെ;

കോട്ടയം: ജില്ലയ്ക്കുള്ളിലെ ബസ് സർവീസുകൾ പുനരാംഭിച്ചതു ശക്തമായ സുരക്ഷാ നിയന്ത്രണങ്ങളോടെ. അണു വിമുക്തമാക്കിയ ബസുകളിൽ യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. മാസ്ക് ഇല്ലാത്തവരെ ബസിൽ കയറാൻ അനുവദിക്കുകയുമില്ല.

ഹ്രസ്വദൂര സർവീസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. രാവിലെ ഏഴ് മുതല് വൈകിട്ട് ഏഴ് വരെയാണ് സർവീസ്. ബസ് സർവീസ് നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്ന ജീവനക്കാർക്ക് മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കിയിട്ടുണ്ട്.

മാസ്‌ക്ക് ധരിക്കാത്ത ആരെയും ബസുകളില് കയറ്റരുതെന്നു ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അണുനശീകരണം നടക്കിയ ബസുകൾ മാത്രമാവും സർവീസിനായി ഉപയോഗിക്കുക. സർവീസിനു ശേഷം തിരികെ എത്തുന്ന ബസുകളും സമ്പൂർണമായും അണുവിമുക്തമാക്കും.

യാത്രക്കാർ് ജീവനക്കാർ് തുടങ്ങിയവര് നിരന്തരം സ്പർ്ശിക്കുന്ന ബസിന്റെ വാതിൽ, സീറ്റ് ഹാന്ഡിൽ്, സീറ്റുകൾ്, ഹെഡ് റെസ്റ്റുകൾ്, വീൻഡോ സൈഡ് ബാറുകൾ്, ഫുഡ്‌ബോർ്ഡിലെ കമ്പികൾ്, ലഗേജ് ക്യാരറുകൾ് ഉൾ്‌പ്പെടെയുള്ളവ അണുവിമുക്തമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പ്രധാന ഡിപ്പോയായ കോട്ടയത്ത് നിന്നും 17 ബസുകളാണ് സർവീസ് നടത്തുക. ചങ്ങനാശേരി, മുണ്ടക്കയം, ഈരാറ്റുപേട്ട, വൈക്കം മേഖലകളിലേക്കാണ് കൂടുതൽ ബസുകളും.

എന്നാൽ, കൺസഷൻ പ്രശ്‌നത്തിന്റെ കാര്യത്തിലും, യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തിലും ട്രിപ്പിന്റെ സമയത്തിലും തീരുമാനം താമസിക്കുന്നതിനാൽ സ്വകാര്യ ബസ് സർവീസ് താമസിക്കും.

Exit mobile version