സൗജന്യ പലവ്യഞ്ജനക്കിറ്റ്: വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് മുതല്‍ വിതരണം ആരംഭിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പലവ്യഞ്ജനക്കിറ്റിന്റെ വെള്ളക്കാര്‍ഡ് ഉടമകള്‍ക്കുള്ള വിതരണം ഇന്ന്  മുതൽ. സൗജന്യ പലവ്യഞ്ജനക്കിറ്റിന്റെ അവസാനഘട്ട വിതരണമാണ് ഇന്ന് ആരംഭിക്കുന്നത്. മെയ് 21 മുതല്‍ പിഎംജി കെഎവൈ പ്രകാരമുള്ള റേഷന്‍ വിതരണം ആരംഭിക്കുന്നതിനാല്‍ ഇതിന് ശേഷം സൗജന്യക്കിറ്റുകളുടെ വിതരണം ഉണ്ടാവില്ല.

റേഷന്‍കാര്‍ഡിലെ അവസാനത്തെ അക്കം അനുസരിച്ചാണ് വിതരണ തിയതി ക്രമീകരിച്ചിരിക്കുന്നത്. കാര്‍ഡിലെ അവസാന അക്കം 0 ആയവര്‍ക്ക് 15നും 1, 2 അക്കങ്ങള്‍ക്ക് 16നും 3, 4, 5 അക്കങ്ങള്‍ക്ക് 18നും 6, 7, 8 അക്കങ്ങള്‍ക്ക് 19നും 9 അക്കത്തിന് 20നും കിറ്റ് വിതരണം ചെയ്യും.

Exit mobile version