ദില്ലി: നഴ്സസ് ദിനത്തില്‍ വിട പറഞ്ഞ യുവതിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തു മാതൃകയായത് പത്തനംതിട്ട സ്വദേശി. ഇന്നലെ പുലര്‍ച്ചെ മരിച്ച തൊടുപുഴ സ്വദേശി ടി പി സ്വപ്നയുടെ (46) അന്ത്യകര്‍മങ്ങള്‍ സഹോദരസ്ഥാനത്ത് നിന്ന് ചെയ്തത് നഴ്സും പത്തനംതിട്ട സ്വദേശിയുമായ വിപിന്‍ വിജയനാണ്. ഇരുവരും എയിംസിലെ ജീവനക്കാരാണ്.
വൃക്കരോഗിയായ സ്വപ്ന ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിനു വിധേയയായാണു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ പൊട്ടിയ സ്വപ്നയുടെ ഇടതുവശം തളര്‍ന്നു. ന്യൂറോ ഐസിയുവില്‍ നിന്നു വാര്‍ഡിലേക്കു മാറ്റിയെങ്കിലും നില മോശമായിരുന്നു. ഇവർക്ക് താങ്ങായാണ് സഹപ്രവർത്തകൻ എത്തിയത്.
