ഇടുക്കി : ഇടുക്കിയിൽ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ ജില്ല കൊവിഡ് മുക്തമായി. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ കൊവിഡ് ബാധിച്ച പതിനാല് പേരും രോഗമുക്തരായി ആശുപത്രി വിട്ടു.
ഏലപ്പാറയിലെ ആശാവർക്കറാണ് തൊടുപുഴ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. ജില്ലയിൽ ആകെ 24 പേർക്കായിരുന്നു കൊവിഡ് ബാധിച്ചത്.
