സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍; ആവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി

സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍. അടിയന്തര സാഹചര്യത്തില്‍ മാത്രമേ സഞ്ചാരം അനുവദിക്കുകയുള്ളൂ.

ആവശ്യ സേവനങ്ങള്‍ക്ക് മാത്രം സഞ്ചാരത്തിന് അനുമതി.  കൂടാതെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടെക്ക്-എവേ കൗണ്ടറുകള്‍ മാത്രമേ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള നാളെ പ്രവര്‍ത്തിക്കുകയുള്ളൂ.

അതേസമയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ പാസില്ലാതെ ആരെയും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് കടത്തിവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവര്‍ക്ക് മാത്രമേ കേരളത്തിലേക്ക് കടക്കാന്‍ സാധിക്കൂ.

സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രണ്ടു പേരും വിദേശത്ത് നിന്ന് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നവരാണ്. ഒരാള്‍ കോഴിക്കോടും ഒരാള്‍ കൊച്ചിയിലും ചികിത്സയിലാണ് കഴിഞ്ഞ ദിവസം ദുബായ് നിന്ന് കോഴിക്കോട് എത്തിയ ആള്‍ക്കും, അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ ആള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version