കോവിഡ് -19; ചികിത്സയിലായിരുന്ന അഞ്ചു പേര്‍കൂടി ആശുപത്രി വിട്ടതോടെ കോട്ടയം ജില്ല കോവിഡ് മുക്തമായി.

കോവിഡ്  ചികിത്സയിലായിരുന്ന അഞ്ചു പേര്‍കൂടി ആശുപത്രി വിട്ടതോടെ കോട്ടയം ജില്ല കോവിഡ് മുക്തമായി.

ചാന്നാനിക്കാട് സ്വദേശിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി(25), വടയാര്‍ സ്വദേശിയായ വ്യാപാരി(53), തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി(33), ഡല്‍ഹിയില്‍നിന്നും റോഡ് മാര്‍ഗം കോട്ടയത്തേക്കു വരുമ്പോള്‍ ഇടുക്കിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി(65), വെള്ളൂരില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ റെയില്‍വേ ജീവനക്കാരന്‍(56) എന്നിവരാണ് പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തില്‍ ആശുപത്രി വിട്ടത്. ഇടുക്കി സ്വദേശിയായ യുവാവിനെയും ഡിസ്ചാര്‍ജ്ജ് ചെയ്തു.

വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെ ജില്ലയില്‍ 20 പേര്‍ രോഗവിമുക്തരായി. ഏറ്റവുമൊടുവില്‍ പരിശോധാന ഫലം പോസിറ്റീവായത് ഏപ്രില്‍ 27നാണ്.

Exit mobile version