കുമരകം: ആരോഗ്യ വകുപ്പ് , പോലീസ് ഉദ്യോഗസ്ഥർക്ക് കുമരകം സേവാഭാരതിയുടെ സൗജന്യ പ്രഭാത ഭക്ഷണം. ബി ജെ പി യുടെ പഞ്ചായത്ത് അംഗമായ വി എൻ ജയകുമാർ പൂർണ പിന്തുണ നൽകിയാണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത് .
ജോലിത്തിരക്കിൽ ഭക്ഷണത്തിനായി രണ്ടു കിലോമീറ്റർ ദൂരത്തുള്ള കമ്മ്യൂണിറ്റി കിച്ചണിൽ ഉദ്യോഗസ്ഥർ എത്തുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് വി എൻ ജയകുമാറും, ബി ജെ പി , സേവാ ഭാരതി പ്രവർത്തകരും രംഗത്തെത്തിയത്.
നേരത്തെ മുതൽ തന്നെ ഇവർ കുമരകത്തും പരിസരത്തും മാസ്കുകൾ വിതരണം ചെയ്തിരുന്നു.
കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ , ആയൂർവ്വേദ ഹോമിയോ ആശുപത്രികൾ , പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് സൗജന്യ പ്രഭാത ഭക്ഷണം. എല്ലാ ദിവസവും ഭക്ഷണ വിതരണം കൃത്യമായി നടത്തുമെന്ന് വി.എൻ.ജയകുമാർ പറഞ്ഞു.