കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പ്രസവ ശേഷം ഡിസ്ചാർജ് ചെയ്തശേഷം നവജാത ശിശുവുമായെത്തിയ യുവതിയേയും 12 വയസുള്ള കുട്ടിയേയും, യുവതിയുടെ മാതാവിനേയും, താമസിച്ചിരുന്ന കോളനിയിൽ കയറാൻ അനുവദിച്ചില്ല. കഴിഞ്ഞ ദിവസമാണ് ഇവർ ആണ് കഞ്ഞിന് ജന്മം നൽകിയത്.
ഇവർ പ്രസവ ചികിത്സയ്ക്കായാണ് കോട്ടയം മെഡിക്കൽ കോളജിൽ എത്തി. കഴിഞ്ഞ ദിവസം ഇവരുടെ ഭർത്താവ് ഉപേക്ഷിച്ചു പോയി. മെഡിക്കൽ കോളജിൽ, ഇവരോടൊപ്പം 12 വയസുള്ള മകളും മാതാവും മാത്രമാണ് ഉണ്ടായിരുന്നത്.
മൂന്നു ദിവസം മുന്പു മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാചാർജ് ചെയ്തെങ്കിലും നാട്ടിലേക്ക് മടങ്ങാൻ മാർഗമില്ലാതായി. വിവരമറിഞ്ഞ ആശുപത്രി ജീവനക്കാരിൽ ചിലർ നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ അറിയിച്ചു.
അദ്ദേഹം ഇന്നലെ മെഡിക്കൽ കോളജിലെത്തി ഇവർക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും മരുന്നും വാങ്ങി നല്കി ഇന്നലെ വൈകുന്നേരത്തോടെ ആലുവ ശ്രീമൂല നഗരത്തിലെ ഇവർ താമസിക്കുന്ന കോളനിയിൽ എത്തിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നെത്തിയവരാണ് എന്ന പേരിൽ ഇവരെ താമസിപ്പിക്കുന്നതിന് കോളനി നിവാസികൾ എതിർത്തു .
വിവരം അറിഞ്ഞ് ഫാക്ടറി ഉടമ സ്ഥലത്തെത്തുകയും വാർഡംഗം കെ.പി. അനൂപിനെ സംഭവം അറിയിക്കുകയും ചെയ്തു. അനൂപ് എത്തി ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച് ശ്രീ മൂലനഗരം സർക്കാർ എൽപി സ്കൂളിൽ രാത്രി കഴിഞ്ഞുകൂടുന്നതിന് അവസരം ഒരുക്കി.
ഇവർക്ക് ഒരു വാടക വീട് ഏർപ്പെടുത്തി കൊടുക്കാനുള്ള ശ്രെമമാണ് അധികൃതർ നടത്തുന്നതെന്നാണ് അറിയുവാൻ കഴിയുന്നത്.