കോട്ടയത്തു നിന്നും കഴിഞ്ഞ നാലു ദിവസമായി പുറത്തു വരുന്നത് ആശ്വാസ വാർത്തകൾ

കോട്ടയം: കൊറോണയുടെ ചുവപ്പിന്റെ പിടിയിലാണെങ്കിലും കോട്ടയത്തു നിന്നും കഴിഞ്ഞ നാലു ദിവസമായി പുറത്തു വരുന്നത് ആശ്വാസ വാർത്തകൾ.

കഴിഞ്ഞ ഇരുപത് വരെ കോട്ടയം ഗ്രീൻ സോണിലായിരുന്നു. ഇതിനു ശേഷം പെട്ടന്നാണ് കോട്ടയം അപ്രതീക്ഷിതമായി റെഡ് സോണിലേയ്ക്കു വഴുതി വീണത്. നാലു ദിവസം കൊണ്ടു 17 പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് കോട്ടയം റെഡ് സോണിലേയ്ക്കു എത്തിയത്.

ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുന്ന രോഗികളിൽ ചിലരുടെ ഫലം നെഗറ്റീവാണ് എന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഈ ഫലം അടുത്ത ദിവസം തന്നെ പുറത്തു വിട്ടേയ്ക്കും. ഇതോടെ ജില്ലയിൽ കൂടുതൽ രോഗികൾ രോഗ വിമുക്തരാകും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

Exit mobile version