കണ്ണൂര്‍: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആറളം ഫാമിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ആക്രമണം തുടരുന്നു. വനംവകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പ് കാട്ടാന തകര്‍ത്തു. വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ച് ജീവനക്കാര്‍ക്ക് നിസ്സാര പരിക്കുകളുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ആര്‍ആര്‍ടി സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ആന വാഹനത്തിനു നേരെ പാഞ്ഞടുത്തത്. ആന വരുന്നത് കണ്ട് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. വനത്തിലേക്ക് തുരുത്തിയിട്ടുംആറളം പൂക്കുണ്ട് മേഖലയില്‍ കാട്ടാന ശല്യം തുടരുകയാണ്. രാത്രിയും പുലര്‍ച്ചെയും ആനയെ തുരത്താന്‍ ആര്‍ആര്‍ടി സംഘം പട്രോളിങ് നടത്താറുണ്ട്. ആറളം മേഖലയില്‍ പ്രശ്നക്കാരനായ മോഴയാനയാണ് വാഹനം ആക്രമിച്ചത്.
ഏതാനും വര്‍ഷത്തിനിടെ 15 പേരാണ് ആറളം ഫാമില്‍ കൊല്ലപ്പെട്ടത്. ആനമതില്‍ ഉള്‍പ്പെടെയുള്ള പരിഹാര പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന പരാതി ശക്തമാണ്.
