ഓപ്പറേഷൻ തൂഫാനിൽ ഒരു കോംപ്രമൈസുമില്ല, പൊലീസുകാർ ഈ കാര്യത്തിൽ ആരുടെയും ശുപാർശ കേൾക്കില്ല: ആഭ്യന്തര മന്ത്രി

ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാനില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ഇക്കാര്യത്തില്‍ ആരുടെയും ശുപാര്‍ശ കേള്‍ക്കില്ലെന്നും ആംബുലന്‍സ് സര്‍വീസിന്റെയും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെയും മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ട്, അത് ഇനിയും തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹരിപ്പാട് മെഡിക്കല്‍ കോളേജിനെച്ചൊല്ലി അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

‘പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുളളതാകും മെഡിക്കല്‍ കോളേജ്. നേരത്തെ പബ്ലിക്- പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. അന്നത്തെ സാഹചര്യമല്ല ഇന്നത്തേത്. കേരളത്തിലെ ഏത് ജില്ലയിലാണ് മൂന്നും നാലും മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്തത്? ആലപ്പുഴ ജില്ലയിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഒരു അസുഖം ഉണ്ടായാല്‍ നേരെ എറണാകുളത്ത് പോകണം. അടുത്ത വര്‍ഷം കുട്ടികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ നിര്‍മ്മാണം നടത്തും. നാളെ ഡിഎംഇ അവിടെ സന്ദര്‍ശനം നടത്തും’: രമേശ് ചെന്നിത്തല പറഞ്ഞു.

 

Exit mobile version