ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചന. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരിയില്‍ തെരെഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതില്‍ മണിപ്പൂര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് മണിപ്പൂരില്‍ തെരെഞ്ഞെടുപ്പ് പ്രത്യേകം നടത്തും.
2027 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കാണ് ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. രാജ്യത്ത് സെന്‍സസ് നടപടികള്‍ ആരംഭിച്ചതിനാല്‍ വിവരശേഖരണം ഉള്‍പ്പടെയുള്ള നടപടികളെ തെരഞ്ഞെടുപ്പ് ബാധിക്കാതിരിക്കാനാണ് നീക്കമെന്നാണ് വിവരം. സെന്‍സസിനായുള്ള വിവരശേഖരണത്തിനും തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കും ഒരേ ഉദ്യോഗസ്ഥരെയാകാം ഉപയോഗിക്കേണ്ടി വരിക. ഇതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കൂടി ഒഴിവാക്കാനാണ് ആലോചന നടക്കുന്നത്.
ഈ വര്‍ഷം അനസാന മസങ്ങളോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
